Latest News :
Home » , , » കയറൂരി ഓടിയ പശുവിനെ പിന്തുടരുന്നതിനിടയില്‍ യുവാവ് കുളത്തില്‍ വീണു മരിച്ചു

കയറൂരി ഓടിയ പശുവിനെ പിന്തുടരുന്നതിനിടയില്‍ യുവാവ് കുളത്തില്‍ വീണു മരിച്ചു

Written By Muhimmath News on Tuesday, 11 October 2016 | 09:53

ഉപ്പള: കയറുമായി ഓടിയ പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചു. ഉപ്പള സോങ്കാലിലെ അബ്ബാസിന്റെ മകന്‍ അമീര്‍ സാദിഖ് (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

തോട്ടത്തില്‍ കെട്ടിയ പശുക്കളെ അഴിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഓടിയ പശുവിനെ പിടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.പശു ഒടുന്നതിനിടയില്‍ കയറില്‍ കുടുങ്ങിയ അമീറിനെയും കൊണ്ട് ഓടിയ പശു സമീപത്തെ കുളത്തില്‍ വീഴുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് നീന്തല്‍ അറിയാത്ത ഇയാള്‍ മുങ്ങിത്താഴുകയായിരുന്നു.

നാട്ടുകാരും ഉപ്പളയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് യുവാവിനെ പുറത്തെത്തിച്ചത്.ഉടനെ ബന്തിയോടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബംഗളൂരില്‍ ജോലി ചെയ്യുന്ന അമീര്‍ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. പരേതനായ ഇസ്മായില്‍ ഖദീജ ദമ്പതികളുടെ മകനാണ്.ഏകസഹോദരന്‍ :അന്‍വര്‍ സാദിഖ്‌

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved