Latest News :
Home » » വിവ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

വിവ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

Written By Muhimmath News on Tuesday, 18 October 2016 | 16:51


കുവൈത്ത്: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിശീലന കേന്ദ്രമായ 'വിവ സ്‌കൂള്‍ ഫോര്‍ദി മെന്റലി ചാലഞ്ച്ഡ്' വിപുലീകരണത്തിന്റെ ഭാഗമായി ഹ്രസ്വ സന്ദര്‍ശനാര്‍ഥം കുവൈത്തിലെത്തിയ വിവ വടകര ഭാരവാഹികള്‍ക്ക് സൗഹൃദ കൂട്ടായ്മ സ്വീകരണം നല്‍കി.

1997 ല്‍ ഖത്തര്‍ കേന്ദ്രീകൃതമായ ഒരുപറ്റം മനുഷ്യസ്‌നേഹികള്‍ തുടക്കം കുറിച്ച സ്‌കൂളില്‍ നൂറ്റി അമ്പതോളം കുട്ടികളാണ് പഠിക്കുന്നത്. വിവധ രാഷ്ട്രീയ സാമുഹ്യ പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ ബഷീര്‍ ബാത്ത അധ്യക്ഷത വഹിച്ചു. സിദ്ദിക്ക് വലിയകത്ത് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ വിവ പ്രതിനിധി പി.വി അബ്ദുറഹിമാന്‍ പദ്ധതി വിശദീകരിച്ച് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറം പ്രസിഡന്റ് ഡോ:അമീര്‍ ആദ്യ ഫണ്ട് നിസാര്‍ വലിയ്കത്തിന് കൈമാറി. കെ.പി.അഫ്‌സല്‍( ഖത്തര്‍), അബ്ദുല്‍ സത്താര്‍ (ഖത്തര്‍ ), ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറം പ്രസിഡന്റ് ഡോ:അമീര്‍, സാലി ബാത്ത, ഗാലിബ് തങ്ങള്‍, ലബ്ബ, തോമസ് മാത്യൂ കടവില്‍, സത്താര്‍ കുന്നില്‍, അസീസ് തിക്കൊടി, ഇസ്മായീല്‍ പയ്യോളി, ഫത്താഹ് തയ്യില്‍, സഗീര്‍ തൃക്കരിപ്പൂര്‍, റെജി ഭാസ്‌കര്‍, ജലിന്‍ തൃപ്പയാര്‍, ഗിരിഷ് ഒറ്റപ്പാലം, അസീസ് നരക്കോട്ട് , സജ്ജാദ്, എം.ആര്‍.നാസര്‍ അഷ്‌റഫ് അന്തിക്കുന്ന് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു . സലിം കോട്ടയില്‍ സ്വാഗതവും ആരിഫ് ടി.എന്‍ നന്ദിയും രേഖപ്പെടുത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved