Latest News :
Home » , » സ്വാശ്രയ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം ശരിയല്ലെന്ന് വി.എസ്

സ്വാശ്രയ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം ശരിയല്ലെന്ന് വി.എസ്

Written By Muhimmath News on Sunday, 2 October 2016 | 10:52



തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ പിണറായി സര്‍ക്കാറിനെതിരെ മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍. സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സമീപനം തെറ്റാണെന്ന് വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. സെക്രട്ടറിയേറ്റിന് മുമ്പില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാറിന്റെ ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ കൂടിയായ വി.എസിന്റെ പ്രതികരണം വലിയ പ്രാധാന്യത്തോടെയാണ് പ്രതിപക്ഷം കാണുന്നത്. സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകളുടെ ഫീസ് വര്‍ധനക്ക് അംഗീകാരം നല്‍കിയ സര്‍ക്കാര്‍ നിലപാടില്‍ വി.എസിന് വിയോജിപ്പുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

അതേസമയം, നിയമസഭാ കവാടത്തില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരം ചെയ്യുന്ന എം.എല്‍.എമാരെ കഴിഞ്ഞ ദിവസം വി.എസ് സന്ദര്‍ശിച്ചിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved