Latest News :
Home » » ഉളിയത്തടുക്കയില്‍ പെട്ടിക്കടക്ക് തീവെച്ച യുവാവ് അറസ്റ്റില്‍

ഉളിയത്തടുക്കയില്‍ പെട്ടിക്കടക്ക് തീവെച്ച യുവാവ് അറസ്റ്റില്‍

Written By Muhimmath News on Friday, 14 October 2016 | 19:39

കാസര്‍കോട്: ഉളിയത്തടുക്ക ചൗക്കി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന പെട്ടിക്കടക്ക് തീവെച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മന്നിപ്പാടിയിലെ ആര്‍. ഗണേശാ(23)ണ് അറസ്റ്റിലായത്. ഉളിയത്തടുക്കയിലെ സലാമുദ്ദീന്റെ പെട്ടിക്കട തീവെച്ച് നശിപ്പിച്ച കേസിലാണ് അറസ്റ്റ്. ഗണേശിനെ ഇന്ന് രാവിലെ കാസര്‍കോട് വനിതാ എസ്.ഐ ടി.പി സുധയും സംഘവുമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved