Latest News :
Home » » ജില്ലാ സുഹ് രീസ് അസോസിയേഷന്‍ പുനഃസംഘടിപ്പിച്ചു

ജില്ലാ സുഹ് രീസ് അസോസിയേഷന്‍ പുനഃസംഘടിപ്പിച്ചു

Written By Muhimmath News on Thursday, 6 October 2016 | 22:09

കാസര്‍കോട്: ജാമിഅ അസീസിയ്യ അറബിക് കോളജില്‍നിന്ന് ബിരുദം കരസ്ഥമാക്കിയ പണ്ഡിതന്മാരുടെ കൂട്ടായ്മയായ ജില്ലാ സുഹ് രീസ് അസോസിയേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കൊടുങ്ങല്ലൂര്‍ മാടവന ജാമിഅ അസീസിയ്യ സ്ഥാപനത്തിന്റെ 32-ാം വാര്‍ഷിക സമ്മേളനതതിന്റെ ഭാഗമായി ജാമിഅ അസീസിയ്യ പ്രിന്‍സിപ്പല്‍ മാടവന ഇബ്‌റാഹിം കുട്ടി മുസ് ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ കമ്മിറ്റിയുടെ പുതിയ സാരഥികളെ തിരഞ്ഞെടുത്തത്.

ഭാരവാഹികള്‍: ഹസൈനാര്‍ സുഹ് രി കാഞ്ഞങ്ങാട് (പ്രസി.), സയ്യിദ് അബ്ദുര്‍റഹ്്മാന്‍ സുഹ് രി ആദൂര്‍, ശഫീഖ് സുഹ് രി എര്‍മാളം (വൈസ് പ്രസി.), പി എം അഹ് മദ് അലി സുഹ് രി മാസ്തിക്കുണ്ട് (ജന.സെക്ര.), മുഹമ്മദ് റഫീഖ് സുഹ് രി മഞ്ചേശ്വരം, ഇബ്‌റാഹിം സുഹ് രി കുക്കാജെ (ജോ.സെക്ര.), ഹസ്സന്‍ സുഹ് രി മച്ചംപാടി (ട്രഷറര്‍).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved