Latest News :
Home » , » കോടതിയെ വിഡ്ഢിയാക്കരുത്; പൊലീസിനോട് ഹൈകോടതി

കോടതിയെ വിഡ്ഢിയാക്കരുത്; പൊലീസിനോട് ഹൈകോടതി

Written By Muhimmath News on Monday, 20 March 2017 | 18:43



കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയെ വിഡ്ഢിയാക്കുന്ന പൊലീസുകാരെ എന്തു ചെയ്യണമെന്ന് കോടതിക്കറിയാം. ഉദ്യോഗസ്ഥനെതിരെ കോടതി എഴുതിയാല്‍ ഒരു രാഷ്ട്രീയക്കാരനും രക്ഷിക്കാനാകില്ല. പൊതുജനതാല്‍പര്യം നോക്കിയല്ല കേസ് അന്വേഷിക്കേണ്ടതെന്നും ജസ്റ്റിസ് എബ്രാഹം മാത്യു പറഞ്ഞു.

പരാതിക്കാരില്ലാത്ത കേസില്‍ പൊലീസ് എന്തിനിടപെട്ടുവെന്ന് കോടതി ചോദിച്ചു. പരാതിക്കാരന്റെ ആദ്യ മൊഴിയില്‍ ഇല്ലാതിരുന്ന വകുപ്പുകള്‍ പൊലീസ് പിന്നീട് കൂട്ടിച്ചേര്‍ത്തതായാണ് കാണുന്നത്. കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് ദുരുദ്ദേശ്യപരമാണ്. തെറ്റായ പ്രോസിക്യൂഷന്‍ നടപടികളാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെങ്കില്‍ നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

നെഹ്‌റൂ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് അടക്കം അഞ്ചുപേരെ പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് വാണിയംകുളം പി.കെ. ദാസ് മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നാണു കൃഷ്ണദാസിനെ പിടികൂടിയത്. ലക്കിടി കോളജ് പിആര്‍ഒ വത്സലകുമാര്‍, നിയമോപദേശക സുചിത്ര, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സുകുമാരന്‍, കായികാധ്യാപകന്‍ ഗോവിന്ദന്‍ കുട്ടി എന്നിവരെയാണു തൃശൂര്‍ റൂറല്‍ എസ്പി വിജയകുമാറിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. ജിഷ്ണു കേസിനു സമാനമായ മര്‍ദനമാണ് ഈ കേസിലുമുണ്ടായത്. കോളജിലെ അനധികൃത പണപ്പിരിവിനെതിരെ പരാതി നല്‍കിയതിനു കോളജിലെ ഇടിമുറിയിലെത്തിച്ചു മര്‍ദിച്ചു. കൃഷ്ണദാസാണു മര്‍ദനത്തിനു നേതൃത്വം നല്‍കിയതെന്നുമാണ് പോലീസിന്റെ വാദം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved