Latest News :
Home » , , » മത സൗഹാര്‍ദ്ദവും ഐക്യവും കാത്തുസൂക്ഷിക്കുക: കാന്തപുരം

മത സൗഹാര്‍ദ്ദവും ഐക്യവും കാത്തുസൂക്ഷിക്കുക: കാന്തപുരം

Written By Muhimmath News on Monday, 20 March 2017 | 19:36























കാനക്കോട്: ഇന്ത്യയില്‍ പഴയകാലം മുതല്‍ വര്‍ത്തിച്ചുവരുന്ന മതസൗഹാര്‍ദ്ദവും ഐക്യവും ആദരവും പരസ്പര സ്‌നേഹവും എല്ലാവരും കാത്തുസൂക്ഷിക്കണമെന്നും ദീനിന്റെ യഥാര്‍ത്ത വഴിയായ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസത്തില്‍ എല്ലാവരും അടിയുറച്ച് നില്‍ക്കണമെന്നും അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

കാനക്കോട് സുന്നീസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നിര്‍മിച്ച സുന്നി സെന്റര്‍ ഉദ്ഘാടനം ചെയ്ത് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ന്റെ നേതൃത്വത്തില്‍ മാസാന്തരം നടന്നുവരുന്ന ദിക്‌റ് ഹല്‍ഖയുടെ ഇരുപത്തഞ്ചാം വാര്‍ഷികവും താജുല്‍ ഉലമാ, നൂറുല്‍ ഉലമാ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ യൂണിറ്റിന്റെ പ്രാരംഭം മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന ഇസ്മാഈല്‍ ഫൈസി ഉസ്താദിനും വര്‍ഷങ്ങളോളമായി ദഫ് റാത്തീബിന് നേതൃത്വം നല്‍കുന്ന ഉമ്പിച്ചി ഹാജിക്കും ആദരവ് നല്‍കി. ജി സി സി നല്‍കിവരുന്ന സാന്ത്വന പ്രവര്‍ത്തനോദ്ഘാടനം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എസ് വൈ എസ് ജില്ലാപ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്ല അസ്സഖാഫ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍സ്വലാഹ്, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ബശീര്‍ സഖാഫി കൊല്ല്യം, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഉമര്‍ സഖാഫി, കെ എം മുഹമ്മദ് ഹാജി, അബ്ദുലത്തീഫ് ഹാജി എന്നിവര്‍ സംബന്ധിച്ചു. സിദ്ദീഖ് പൂത്തപ്പലം സ്വാഗതവും അബ്ദുല്‍ ഹമീദ് ഹിമമി നന്ദിയും പറഞ്ഞു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved