Latest News :
Home » » ലോക്കപ്പ് മര്‍ദ്ദനം: പോലീസ് സ്‌റ്റേഷന് മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധ കൂട്ടായ്മ

ലോക്കപ്പ് മര്‍ദ്ദനം: പോലീസ് സ്‌റ്റേഷന് മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധ കൂട്ടായ്മ

Written By Muhimmath News on Monday, 20 March 2017 | 18:33


കാസര്‍കോട്: എം.എസ്.എഫ് പ്രവര്‍ത്തകനെയും നേതാക്കളെയും സ്‌റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കുക, പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുക, പ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി.എ പൗരന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി. മുഹമ്മദ് കുഞ്ഞി, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ.ബി ഷാഫി, മൊയ്തീന്‍ കൊല്ലമ്പാടി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം, യൂസഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാഷിം ബംബ്രാണി, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് പടഌ എം.എ നജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved