Latest News :
Home » » പള്ളിക്കര സര്‍ക്കിള്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ സംഘടിപ്പിച്ചു

പള്ളിക്കര സര്‍ക്കിള്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ സംഘടിപ്പിച്ചു

Written By Muhimmath News on Monday, 20 March 2017 | 18:22



ബേക്കല്‍: എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു. ജലാലിയ്യ ദിക്ര്‍, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, അനുസ്മരണം, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിച്ചു.

ജലാലിയ്യ ദിക്ര് ഹല്‍ഖയ്ക്ക് സൈനുല്‍ ആബിദ് സഖാഫി മൗവ്വല്‍, ശാദുലി മുസ്‌ലിയാര്‍, ഉമര്‍ സഖാഫി മൗവ്വല്‍, നൗഫല്‍ സഅദി ജാല്‍സൂര്‍, അബൂബക്കര്‍ മദനി മൗവ്വല്‍ നേതൃത്വം നല്‍കി. സി.കെ അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവി കൂട്ട് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. പുത്തൂര്‍ മുഹമ്മദ് കുഞ്ഞി, ബി.എം.എ.മജീദ് മൗവ്വല്‍, ബി. കുഞ്ഞഹമ്മദ് ഹാജി പൂച്ചക്കാട്, ഹമീദ് ഹാജി കല്ലിങ്കാല്‍, മദര്‍ ഇന്ത്യ കുഞ്ഞഹമ്മദ് ഹാജി, ഇസ്മായില്‍ കല്ലൂരാവി, കുഞ്ഞബ്ദുല്ല പൂച്ചക്കാട്, ബി.എ.കുഞ്ഞബ്ദുല്ല ഹാജി പൂച്ചക്കാട്, ഇംതിഹാസ് പൂച്ചക്കാട്, സിറാജ് ബേക്കല്‍, ലത്തീഫ് ചേറ്റുകുണ്ട്, ആലി മൂസ മൗവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved