Latest News :
Home » » പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് 60,000 രൂപ മോഷ്ടിച്ചു

പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് 60,000 രൂപ മോഷ്ടിച്ചു

Written By Muhimmath News on Monday, 20 March 2017 | 20:07

തളങ്കര: പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് 60,000 രൂപ മോഷ്ടിച്ചതായി പരാതി. തളങ്കര കണ്ടത്തില്‍ സയ്യിദ് അലവി ജുമാ മസ്ജിദിലെ ഇമാം ഉസ്മാന്‍ മുസ്ലിയാരുടെ പണമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി 10നും 11നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്ന് സംശയിക്കുന്നതായി ഉസ്മാന്‍ മുസ്ലിയാര്‍ കാസര്‍കോട് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മുറിയിലെ അലമാരയില്‍ സൂക്ഷിച്ച 60,000 രൂപയാണ് മോഷണം പോയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved