Latest News :
Home » , » 19 കാരിയെ കാണാതായതായി പരാതി

19 കാരിയെ കാണാതായതായി പരാതി

Written By Muhimmath News on Saturday, 22 April 2017 | 19:14

നീലേശ്വരം: 19കാരിയെ കാണാതായതായി പരാതി. കിനാനൂര്‍കരിന്തളം പഞ്ചായത്തിലെ കൊല്ലംപാറ സ്വദേശിനിയായ 19 കാരിയെയാണ് വെള്ളിയാഴ്ച മുതല്‍ കാണാതായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പെണ്‍കുട്ടി വീടുവിട്ടതെന്നാണ് വിവരം.

ഒരു മാസം മുമ്പും ഇതേപോലെ പെണ്‍കുട്ടി വീട് വിട്ടിരുന്നു. തീവണ്ടി മാര്‍ഗം കുമ്പളയിലെത്തിയ പെണ്‍കുട്ടി അവിടെ നിന്നും തിരിച്ച് വീണ്ടും വീട്ടിലേക്ക് തന്നെ വരികയായിരുന്നു. പിന്നീട് വെള്ളിയാഴ്ച വീണ്ടും കാണാതാവുകയായിരുന്നു. കറുത്ത പാന്റും, ചുവന്ന ടോപ്പുമാണ് വേഷം. സംഭവത്തില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved