Latest News :
Home » , » പശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

പശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Written By Muhimmath News on Monday, 24 April 2017 | 22:10

ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ പശുക്കള്‍ക്കും അവയുടെ സന്തതികള്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യബംഗ്‌ളാദേശ് അതിര്‍ത്തിയില്‍ പശുക്കടത്ത് വ്യാപകമാകുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് പറയുന്ന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഈ കമ്മിറ്റി ചില ശിപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങള്‍ ഓരോ ജില്ലയിലും സ്ഥാപിക്കണമെന്നും ഇവക്ക് 500 പശുക്കളെയെങ്കിലും ഉള്‍ക്കൊള്ളാനുള്ള ശേഷി ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപേക്ഷിക്കപ്പെട്ട പശുക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും. കറവ വറ്റിയ പശുക്കളെ സംരക്ഷിക്കാന്‍ വ്യവസ്ഥയുണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പശുവിനെ ചൊല്ലിയുള്ള രാഷ്ട്രീയവും അക്രമവും തുടരുന്നതിനിടെയാണ് ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനമെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved