Latest News :
Home » , , » സിറാജ് പി ആര്‍ ഒ. എന്‍ പി ഉമ്മര്‍ സാഹിബ് വാഹനാപകടത്തില്‍ മരിച്ചു

സിറാജ് പി ആര്‍ ഒ. എന്‍ പി ഉമ്മര്‍ സാഹിബ് വാഹനാപകടത്തില്‍ മരിച്ചു

Written By Muhimmath News on Sunday, 30 April 2017 | 10:25

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സിലറും സിറാജ് പബ്ലിക് റിലേഷന്‍സ് ഓഫീസറുമായ കണ്ണാടിക്കല്‍ സാബിറ മന്‍സിലില്‍ എന്‍ പി ഉമര്‍ ഹാജി(72) വാഹനാപകടത്തില്‍ മരിച്ചു. 

എസ് എം എ സംസ്ഥാന സമിതി അംഗം, കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് സിറ്റി നോര്‍ത്ത് സോണ്‍ സെക്രട്ടറി, കണ്ണാടിക്കല്‍ മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി, കോഴിക്കോട് സ്‌റ്റേഡിയം പള്ളി സെക്രട്ടറി, കയ്യടിത്തോട് മഹല്ല് സെക്രട്ടറി, പന്നിയങ്കര മസ്ജിദ് റൗള പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

 സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളിലായി സെക്രട്ടറി പദവിയില്‍ ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചശേഷം മതസാമൂഹിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങവേ കോഴിക്കോട് നഗരത്തില്‍വെച്ച് ബൈക്കിടിച്ച് പരുക്കേറ്റ അദ്ദേഹം അര്‍ധരാത്രി 12.45ഓടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഭാര്യ: റുഖിയ. മക്കള്‍: മന്‍സൂര്‍, സഹീര്‍, യാസിര്‍, ഇസ്മാഈല്‍ (ഡി ടി പി ഓപ്പറേറ്റര്‍, സിറാജ്), സാബിറ. മരുമക്കള്‍: മുസ്തഫ വേങ്ങേരി, നാസിയ, ബുഷ്‌റ, ജസ്‌ന, ഫര്‍ഹാന.

നിരവധി സുന്നി സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും ഭാരവാഹിയായിരുന്നു.മയ്യിത്ത് ഞായറാഴ്ച വൈകീട്ട് 3.45ന് കണ്ണാടിക്കല്‍ ജുമുഅ മസ്ജിദില്‍ മയ്യിത്ത് നിസ്‌ക്കാരത്തിന്‌ േശഷം പറമ്പില്‍ പള്ളി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാാനില്‍ ഖബറടക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved