Latest News :
Home » , , , » ആശിഖിന്റെ മയ്യത്ത് ഖബറടക്കി; ആശിഖിന്റെ മയ്യത്ത് ഖബറടക്കി; നടുക്കം മാറാതെ സുഹൃത്തക്കുളം ബന്ധുക്കളും

ആശിഖിന്റെ മയ്യത്ത് ഖബറടക്കി; ആശിഖിന്റെ മയ്യത്ത് ഖബറടക്കി; നടുക്കം മാറാതെ സുഹൃത്തക്കുളം ബന്ധുക്കളും

Written By Muhimmath News on Monday, 24 April 2017 | 10:34

മുള്ളേരിയ: മഞ്ചേരിയില്‍ സുഹൃത്ത് കൊലപ്പെടുത്തിയ ആശിഖിന്റെ (25) മയ്യത്ത് ഒരു നോക്കുകാണാനെത്തിയത് ആയിരങ്ങള്‍. യുവാവിന്റെ മുഖം അവസാനമായി കാണാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും നൊമ്പരക്കാഴ്ചയായി. 

ബെള്ളൂര്‍ പള്ളപ്പാടി എടോണി ഹൗസില്‍ അബ്ദുല്ലക്കുഞ്ഞി ഹാജിയുടെയും ബീഫാത്വിമയുടെയും മകനാമ് ആശിഖ്. ശനിയാഴ്ച രാത്രി മഞ്ചേരിയില്‍ ജോലിസ്ഥലത്തായിരുന്നു ആശിഖിനെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പൈടുത്തിയത്. 
ഓട്ടോറിക്ഷ പാര്‍ക്കു ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ നിസാര വാക്കുതര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം. മഞ്ചേരി കാരാപ്പറമ്പിലെ ചപ്പാത്തി നിര്‍മാണ യൂനിറ്റ് കേന്ദ്രത്തില്‍ ഒരു വര്‍ഷം മുമ്പായിരുന്നു ആശിഖ് ജോലിക്കുപോയത്. ആശിഖിന്റെ സുഹൃത്തായ ഖലീലിന്റെ പരിചയത്തിലാണ് മഞ്ചേരിയില്‍ ജോലി തരപ്പെട്ടത്. 
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെ മയ്യത് ബെള്ളൂര്‍ പള്ളപ്പാടി എടോണിയിലെ വീട്ടിലെത്തിച്ചു. 

രാത്രി എട്ടുമണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ എടോണി ബിലാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം മയ്യത്ത് നിസ്‌കാരത്തിനു നേതൃത്വം നല്‍കി. 

ആഷികിന്റെ മരണം കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമായി. കാസര്‍കോട്ട് വലിയ സുഹൃദ്ബന്ധങ്ങളുള്ള ആഷികിന്റെ മരണം സുഹൃത്തുക്കളെയും വേദനയിലാഴ്ത്തി. 
പിതാവ് അബ്ദുല്ലക്കുഞ്ഞി ഹാജി എസ് എം എ മുള്ളേരിയ മേഖലാ സെക്രട്ടറിയാണ്. 

സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, നാസര്‍ ബന്താട്, താജുദ്ദീന്‍ മാസ്റ്റര്‍, അബ്ദുറസാഖ് സഖാഫി പള്ളങ്കോട്, ഉമര്‍ സഖാഫി പള്ളത്തൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.

 സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹുസൈന്‍ സഅദി കെ സി റോഡ്,  ജബ്ബാര്‍ സഖാഫി പാത്തൂര്‍, അശ്‌റഫ് സഅദി ആരിക്കാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, ജമാല്‍ സഖാഫി ആദൂര്‍ തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved