Latest News :
Home » , , » അശ്ലീല പരാമര്‍ശം: മന്ത്രി എം.എം മണിക്കെതിരെ കേസെടുത്തു

അശ്ലീല പരാമര്‍ശം: മന്ത്രി എം.എം മണിക്കെതിരെ കേസെടുത്തു

Written By Muhimmath News on Monday, 24 April 2017 | 20:11



തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ വിവാദ പ്രസംഗത്തില്‍ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. പരാമര്‍ശം അവഹേളനാപരവും ശിക്ഷാര്‍ഹവുമാണെന്ന് കമീഷന്‍ വ്യക്തമാക്കി. പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടുക്കി എസ്.പിയോട് വനിതാ കമീഷന്‍ ആവശ്യപ്പെട്ടു. കമീഷന്‍ അംഗം ജെ. പ്രമീളാ ദേവി സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചിരുന്നു.

അതേസമയം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച മന്ത്രി പക്ഷേ, മാപ്പു പറയില്ലെന്ന നിലപാടിലാണ്. പാര്‍ട്ടി പറഞ്ഞാല്‍ മാത്രം രാജിവെക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രതിഷേധം കനത്തതോടെ മണി ഇന്നു വീട്ടില്‍നിന്നു പുറത്തിറങ്ങിയില്ല.

ശനിയാഴ്ച അടിമാലിയിലെ പൊതുപരിപാടിയില്‍ പ്രസംഗിക്കവേയായിരുന്നു മണിയുടെ വിവാദ പരാമര്‍ശം. മൂന്നാറിലെ സമരനാളുകളില്‍ പൊന്പിള ഒരുമൈ പ്രവര്‍ത്തകര്‍ക്കു കാട്ടിലായിരുന്നു പണി എന്ന ദ്വയാര്‍ഥപ്രയോഗമാണു പ്രതിഷേധത്തിനിടയാക്കിയത്. പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തു വന്നതോടെയാണു ശക്തമായ പ്രതിഷേധം അലയടിച്ചത്.

അതേ സമയം മന്ത്രി എം.എം മണി സ്ത്രീത്വത്തെ അപമാനിച്ചിരിക്കുകയാണെന്ന് ആരോപിച്ച് പൊമ്പിളൈ ഒരുമൈ നേതാക്കള്‍ ആരംഭിച്ച സമരം തുടരുകയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved