Latest News :
Home » , , , » നഗരിയൊരുങ്ങി; പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തോടെ വേദിയുണര്‍ന്നു

നഗരിയൊരുങ്ങി; പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തോടെ വേദിയുണര്‍ന്നു

Written By Muhimmath News on Sunday, 30 April 2017 | 11:33


മുഹിമ്മാത്ത് നഗര്‍: തെന്നിന്ത്യയിലെ വൈജ്ഞാനിക മുന്നേറ്റത്തിനു ഊര്‍ജ്ജം പകര്‍ന്ന മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ സില്‍വര്‍ ജൂബിലി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനൊന്നാം ഉറൂസ് മുബാറകിന്റെ സമാപന സംഗമത്തിനു മുഹിമ്മാത്ത് നഗരിയില്‍ വേദിയൊരുങ്ങി.

പ്രൗഢമായ ഹിമമി -പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തോടെയാണ് സമാപന ദിന പരിപാടികള്‍ക്ക് തുടക്കമായത്. 
സംഗമത്തില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍ വിഷയാവതരണം നടത്തി. 

ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്ല മുസ്ലിയാര്‍ ബായാര്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, സയ്യിദ് ഇബ്‌റാഹിം ഹാദി തങ്ങള്‍, സയ്യിദ് യുപി.എസ്. തങ്ങള്‍ അര്‍ളടുക്ക, വൈ എം അബ്ദുര്‍റഹ്്മാന്‍ അഹ്‌സനി,
സയ്യിദ് ശറഫുദ്ദീന്‍ ഹിമമി, സയ്യിദ് മുക്താര്‍ ഹിമമി, എസ് പി ഹംസ സഖാഫി, മുനീര്‍ ഹിമമി മാണിമൂല തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved