Latest News :
Home » , , » കാസര്‍കോട് ബേക്കല്‍ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

കാസര്‍കോട് ബേക്കല്‍ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

Written By Muhimmath News on Tuesday, 25 April 2017 | 18:44

കാസര്‍കോട്: കാസര്‍കോട് ബേക്കല്‍ സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ മരണപ്പെട്ടു. മാസ്തിഗുഡ്ഡയിലെ അബ്ദുല്ലയുടെ മകന്‍ സൈനു എന്ന സൈനുദ്ധീന്‍ (25) ആണ് ബഹ്‌റൈനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങിയത്.

അസുഖബാധിതനായ സൈനുദ്ധീന്‍ ദിവസങ്ങളായി ബഹ്‌റൈനിലെ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തിങ്കളാഴ്ചയാണ് മരണവിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. വിമാന മാര്‍ഗം സൈനുദ്ദീന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മരണപ്പെട്ട സൈനുദ്ധീന്‍ മുസ്ലിംലീഗിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved