Latest News :
Home » , , » മൈസൂരില്‍ ലോറിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

മൈസൂരില്‍ ലോറിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

Written By Muhimmath News on Saturday, 22 April 2017 | 19:19
























ബോവിക്കാനം: മൈസൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. മടിക്കേരിയിലെ പി ഡബ്ല്യു ഡി കരാറുകാരനായ മാസ്തിക്കുണ്ടിലെ അബൂബക്കറാ (62)ണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മൈസൂര്‍ പെരിയ പട്ടണത്തായിരുന്നു അപകടം.

കാറില്‍ നിന്നുമിറങ്ങി മടിക്കേരി മൈസൂര്‍ പാത മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നഫീസയാണ് ഭാര്യ. മക്കള്‍: നസീമ, സുഹറ, ഹയറുന്നീസ, ഉമൈബ, ഹനീഫ്, സിറാജ്. മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല, ഫൈസല്‍. സഹോദരങ്ങള്‍: അഹ്മദ്, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, ആഇശ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved