Latest News :
Home » , , » റിയാസ് മൗലവി വധം: യുവജന കൂട്ടായ്മയുടെ കളക്ടറേറ്റ് ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി

റിയാസ് മൗലവി വധം: യുവജന കൂട്ടായ്മയുടെ കളക്ടറേറ്റ് ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി

Written By Muhimmath News on Tuesday, 25 April 2017 | 12:17

കാസര്‍കോട് : റിയാസ് മൗലവി വധം മുഴുവന്‍ പ്രതികളെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരിക, കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക, കാസര്‍കോട്ട് സമാധാന അന്തരീക്ഷം നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കാസര്‍കോട് യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് ധര്‍ണ്ണ നടത്തി.

പ്രസിഡണ്ട് ഇബ്രാഹിം ബാങ്കോട് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉബൈദ് കടവത്ത് അധ്യക്ഷത വഹിച്ചു. ഖാദര്‍ പാലോത്ത്, ഗോപി കുതിരക്കല്ല്, എം എം കെ സിദ്ദിഖ്, ഉസ്മാന്‍ കടവത്ത്, സൈദവലി തൃക്കരിപ്പൂര്‍, സൈഫുദ്ദിന്‍ മാക്കോട്, മുഹമ്മദ് അലി ഫത്താഹ്, ഹമീദ് ചാത്തങ്കൈ, റഹ്മാന്‍, റാഷിദ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് സ്വാഗതം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved