Latest News :
Home » , , » കുരിശുപൊളിക്ക് പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയെന്ന് ദേശാഭിമാനി

കുരിശുപൊളിക്ക് പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയെന്ന് ദേശാഭിമാനി

Written By Muhimmath News on Friday, 21 April 2017 | 11:43

ഇടുക്കി: മൂന്നാര്‍ പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ സംഘപരിവാറിന് ബന്ധമുണ്ടെന്ന് ദേശാഭിമാനി വാര്‍ത്ത. ദേവികുളം സബ് കലക്ടറെ ലക്ഷ്യം വെച്ചാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. റവന്യു ഉദ്യോഗസ്ഥന്‍ ഹിന്ദുത്വവാദികളുടെ കയ്യിലെ ഉപകരണമാണെന്ന് സിപിഎം മുഖപത്രം ആരോപിക്കുന്നു.

ദേശാഭിമാനിയുടെ പതിമൂന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. കുരിശ് പൊളിക്കലിന് പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയെന്നാണ് തലക്കെട്ട്. ആദ്യമേയുണ്ടായിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നുവെന്ന് ദേശാഭിമാനി പറയുന്നു. മൂന്നാറില്‍ കളം മൂപ്പിച്ചത് കേന്ദ്ര മന്ത്രിമാരാണെന്നും വാര്‍ത്ത ആരോപിക്കുന്നു.

സിപിഎമ്മിനോട് പണ്ടേ ശത്രുതയുള്ള ഒരു എംഎല്‍എ ഉദ്യോഗസ്ഥര്‍ക്കും സംഘപരിവാറിനുമിടയില്‍ കളിച്ചിട്ടുണ്ട്. കുരിശ് ഇടിച്ച് തകര്‍ക്കുന്ന ചിത്രം രാജ്യത്താകെ പ്രദര്‍ശിപ്പിക്കാന്‍ സംഘപരിവാര്‍ നിയന്ത്രിക്കുന്ന ചാനലുകളെ കൂട്ടിപ്പോയത് വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും ദേശാഭിമാനി ആരോപിക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved