Latest News :
Home » , » ഖലീല്‍ തങ്ങള്‍ ശനിയാഴ്ച ബേക്കൂറില്‍

ഖലീല്‍ തങ്ങള്‍ ശനിയാഴ്ച ബേക്കൂറില്‍

Written By Muhimmath News on Friday, 21 April 2017 | 12:03

ഉപ്പള: ബേക്കൂര്‍ രിപഫാഇയ്യ മസ്ജിദില്‍ ശനിയാഴ്ച നടക്കുന്ന സ്വലാത്ത് വാര്‍ഷികത്തിലും മദ്‌റസയുടെ ശിലാസ്ഥാപനത്തിനും സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും.

 ഖാലിദ് ഉവൈസി ഇടുക്കി പ്രഭാഷണം നടത്തും. ഉമര്‍ സഖാഫി അധ്യക്ഷത വഹിക്കും. സിദ്ദീഖ് സഖാഫി ആവളം, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഷാഫി സഅദി ഷിറിയ, ബേക്കൂര്‍ ഇബ്‌റാഹിം ഹാജി, മൂല മൂസ ഹാജി, ഹസന്‍ അഹ്‌സനി കുബനൂര്‍, മൊയ്തീന്‍ മാസ്റ്റര്‍, എം.പി. മുഹമ്മദ് മണ്ണംകുഴി, ഹുസൈന്‍ മുസ്ലിയാര്‍, സിദ്ദീഖ് സഖാഫി ബേക്കൂര്‍, അന്‍സീര്‍ അലി സഅദി, സിദ്ദീഖ് ലത്വീഫി, ഇസ്മാഈല്‍ മൂല തുടങ്ങിയവര്‍ സംബന്ധിക്കും. മഗ് രിബ് നിസ്‌കാരാനന്തരം പരിപാടി ആരംഭിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved