Latest News :
Home » , » ഡോക്ടറേറ്റ് നേടിയ അഞ്ച് യുവപണ്ഡിതരെ മഅ്ദിന്‍ അക്കാദമി ആദരിച്ചു

ഡോക്ടറേറ്റ് നേടിയ അഞ്ച് യുവപണ്ഡിതരെ മഅ്ദിന്‍ അക്കാദമി ആദരിച്ചു

Written By Muhimmath News on Tuesday, 25 April 2017 | 11:01

മലപ്പുറം: മത ഭൗതിക സമന്വയ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് പി.എച്ച്.ഡി പൂര്‍ത്തീകരിച്ച അഞ്ച് യുവ പണ്ഡിതര്‍ക്ക് മഅ്ദിന്‍ അക്കാദമി വൈസനിയം അവാര്‍ഡ് സമ്മാനിച്ചു. 

ജാമിഅ മില്ലിയ്യയില്‍ നിന്നും മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല ഹൈദരാബാദ് ഇഫഌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഫൈസല്‍ അഹ്‌സനി രണ്ടത്താണി, അബ്ദുല്‍ ഹഖീം സഅ്ദി കരുനാഗപ്പള്ളി, അബ്ദുശൂകൂര്‍ അസ്ഹരി ഊരകം, സുബൈര്‍ അദനി മേല്‍മുറി എന്നിവരാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അവാര്‍ഡുകള്‍ വിതരണം ചെയ്തു. സമസ്ത കേന്ദ്രമുശാവറ മെമ്പര്‍ മൊയ്തീന്‍ കുട്ടി ബാഖവി പൊന്മള അദ്ധ്യക്ഷത വഹിച്ചു. 

സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ പൊന്മുണ്ടം, കെ.വി തങ്ങള്‍ കരുവന്‍തിരുത്തി, ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാറലി സഖാഫി എന്നിവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved