Latest News :
Home » , » മഹ്‌ളറത്തുല്‍ ബദ്രിയ വാര്‍ഷികവും ആദര്‍ശ സമ്മേളനവും 25 ന് പടിയത്തടുക്കയില്‍

മഹ്‌ളറത്തുല്‍ ബദ്രിയ വാര്‍ഷികവും ആദര്‍ശ സമ്മേളനവും 25 ന് പടിയത്തടുക്കയില്‍

Written By Muhimmath News on Monday, 24 April 2017 | 19:22

മുള്ളേരിയ: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ്എസ്എഫ് പടിയത്തടുക്ക യൂണിറ്റിന്റ സംയുക്താഭിമുഖ്യത്തില്‍ മഹ്‌ളറത്തുല്‍ ബദ്രിയ വാര്‍ഷികവും ആദര്‍ശ പ്രഭാഷണവും ഏപ്രില്‍ 25 ചൊവ്വാഴ്ച പടിയത്തടുക്ക സയ്യിദ് യഹ് യല്‍ അഹ്ദല്‍ നഗറില്‍ നടക്കും.

സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാര്‍ത്ഥന നിര്‍വഹിക്കും. സയ്യിദ് ജലാലുദ്ധീന്‍ ജമലുല്ലൈലി തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് അഷ്‌റഫ് മദനി അസ്സഖാഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പ്രഭാഷണവും സിദ്ധീഖ് സഖാഫി അരിയൂര്‍ ആദര്‍ശ പ്രഭാഷണവും നടത്തും.

സയ്യിദ് ഉമര്‍ ജിഫ്രി കുമ്പക്കോട് മള്ഹറത്തുല്‍ ബദ്രിയ്യക്ക് നേതൃത്വം നല്‍കും. സയ്യിദ് യഹ്യല്‍ അഹ്ദല്‍ തങ്ങള്‍ അവാര്‍ഡ് ദാനം സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ നിര്‍വഹിക്കും. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കും. സയ്യിദ് ഹസന്‍ ആറ്റകോയ തങ്ങള്‍, ഹസന്‍ അബ്ദുല്ല ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, മുഹമ്മദ് സഖാഫ് തങ്ങള്‍, യഹ്യല്‍ ഹൈദ്രൂസി തങ്ങള്‍, സയ്യിദ് .ജലാലുദ്ധീന്‍ സഖാഫി കുണ്ടാര്‍, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, ഹമീദ് പരപ്പ, അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഉമര്‍ സഖാഫി പള്ളത്തൂര്‍, സിദ്ധീഖ് പൂത്തപ്പലം, ഇല്യാസ് കൊറ്റുമ്പ, ഹനീഫ് സഅദി മഞ്ഞംപാറ, ജഅഫര്‍ റഹ്മത്ത് നഗര്‍ ,കെ പി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും. ഫരീദ് ബാഖവി സ്വാഗതവും സുബൈര്‍ എരിക്കളം നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved