മംഗളൂരു: കരോപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീലിന്റെ (33) കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു മാണിയിലെ രാജേഷ് നായ്ക്, നരസിംഹ ഷെട്ടി, ബേലന്തൂരിലെ പ്രജ് വാള്, സവനൂരിലെ പുഷ്പരാജ്, സച്ചിന്, പുനീത്, കന്യാനയിലെ റോഷന്, വചന്, സതീഷ് റൈ, വീരകമ്പയിലെ കേശവ, കൃഷ്ണപുരയിലെ പ്രശാന്ത് എന്നിവരെയാണ് വിട്ടഌപോലീസ് അറസ്റ്റ് ചെയ്തത്.
കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ കരോപ്പാടിയിലെ കോണ്‍ഗ്രസ് നേതാവായിരുന്നു കൊല്ലപ്പെട്ട അബ്ദുല്‍ ജലീല്‍.
എസ് പി ഓഫീസില്‍ ഐ ജി പി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അറസ്റ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പ്രതികളില്‍ നിന്നും 11 ബൈക്കുകളും, രണ്ട് വടിവാളും ഒരു ഓമ്നി വാനും പോലീസ് കണ്ടെടുത്തു. പിടിയിലായ രാജേഷ് നായ്കും, നരസിംഹ ഷെട്ടിയുമാണ് കൊലപാതകത്തിന്റെ സൂത്രധാരന്മാരെന്ന് പോലീസ് പറഞ്ഞു.
ജലീലിനോടുള്ള മുന്‍ വൈരാഗ്യമാണ് പ്രതികളെ കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. 2016 ഡിസംബറില്‍ രാജേഷ് നായ്കിനെയും, സുഹൃത്തുക്കളെയും കരോപാടിയില് വെച്ച് ഒരു സംഘം ആക്രമിച്ചിരുന്നു. അന്ന് അക്രമി സംഘത്തെ ജലീല്‍ പിന്തുണച്ചതായാണ് കൊലയാളി സംഘത്തിന്റെ സംശയം. ഇതോടെയാണ് ജലീലിനെ വകവരുത്താന്‍ പ്രതികള്‍ തീരുമാനിച്ചത്. മറ്റു ചില സംഭവങ്ങളില്‍ ജലീല്‍ സ്വീകരിച്ച നിലപാടുകളും പ്രതികളില്‍ പക ഉണ്ടാക്കി. അധോലോക സംഘാംഗം വിക്കി ഷെട്ടിയാണ് കൊലയ്ക്ക് വേണ്ടിയുള്ള സഹായങ്ങള്‍ നല്‍കിയത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 20നാണ് ബൈക്കിലെത്തിയ മുഖംമൂടി സംഘം പഞ്ചായത്ത് ഓഫീസിനകത്ത് കയറി ജലീലിനെ വെട്ടിക്കൊന്നത്.
Post a Comment