Latest News :
Home » » ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 26 സൈനികര്‍ കൊല്ലപ്പെട്ടു

ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 26 സൈനികര്‍ കൊല്ലപ്പെട്ടു

Written By Muhimmath News on Monday, 24 April 2017 | 21:27



റായ്പൂര്‍: ഛത്തിസ്ഗഢില്‍ മാവോയിസ്റ്റുകളുമായുണ്ടായ എറ്റുമുട്ടലില്‍ 26 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. സിആര്‍പിഎഫ് 74ാം ബറ്റാലിയനില്‍ പെട്ട സൈനികരാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് 12.25ഓടെയാണ് എറ്റുമുട്ടല്‍ ആരംഭിച്ചത്. ബുര്‍കപാല്‍ ചിന്ദാഗുഫ മേഖലയിലാണ് എറ്റുമുട്ടല്‍ നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുര്‍കപാല്‍ നഗരത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ നിറയൊഴിച്ചതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved