Latest News :
Home » , , » നിയമസഭയില്‍ പ്രതിപക്ഷ ബഹളം; അടിയന്തരപ്രമേയത്തിന് നോട്ടീസ്

നിയമസഭയില്‍ പ്രതിപക്ഷ ബഹളം; അടിയന്തരപ്രമേയത്തിന് നോട്ടീസ്

Written By Muhimmath News on Tuesday, 25 April 2017 | 10:54

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദ പരമ്പരകള്‍ക്ക് നടുവിലാരംഭിച്ച സഭയില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷം എത്തിയത്. 

സംസ്ഥാനത്ത് അസാധാരണമായ സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.

മന്ത്രി എംഎം മണിക്കെതിരെയാണ് പ്രതിപക്ഷത്തിന്റെ ബഹളം ഏറെയും. മണി കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മന്ത്രി രാജി വെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ജൂണ്‍ എട്ട് വരെ 32 ദിവസം നീളുന്നതാണ് 14ാം നിയമസഭയുടെ അഞ്ചാം സമ്മേളനം. മണിയുടെ വിവാദ പരാമര്‍ശങ്ങള്‍, മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിവാദം, ജിഷ്ണു കേസ്, എകെ ശശീന്ദ്രന്റെ രാജി, രമണ്‍ ശ്രീവാസ്തവയുടെ ഉപദേശക നിയമനം, ഇപി ജയരാജനെതിരായ പാര്‍ട്ടി നടപടി, സെന്‍കുമാര്‍ കേസിലെ വിധി തുടങ്ങിയ നിരവധി വിഷയങ്ങളുടെ സാഹചര്യത്തിലാണ് സഭ ഇന്ന് സമ്മേളിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved