Latest News :
Home » , , , » മുഹിമ്മാത്തിന്റെ പുതിയ വിസ്മയ കവാടം മിഴി തുറന്നു

മുഹിമ്മാത്തിന്റെ പുതിയ വിസ്മയ കവാടം മിഴി തുറന്നു

Written By Muhimmath News on Sunday, 30 April 2017 | 16:21
























പുത്തിഗെ: മുപ്പത്തിയഞ്ച് ഏക്കറില്‍ പരന്നുകിടക്കുന്ന മുപ്പതോളം സ്ഥാപനങ്ങളുടെ വിസ്മയക്കാഴ്ചകളിലേക്ക് വഴിയൊരുക്കുന്ന മുഹിമ്മാത്തിന്‍രെ പുതിയ പ്രവേശന കവാടം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

മുഹിമ്മാത്തിന്‍രെ പ്രൗഡിയും വൈവിധ്യം പ്രതിഫലിപ്പിക്കുന്ന നിലയില്‍ ഏറെ ആകര്‍ഷണീയമാണ് മുഹിമ്മാത്തിന്റെ പുതിയ പ്രവേശന കവാടം. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അകത്തുകടക്കാനും പുറത്തേക്ക് പോകാനും പ്രത്യേകം വഴികള്‍ സജ്ജീകരിച്ചതോടൊപ്പം മധ്യഭാഗം മരങ്ങളും പൂച്ചെടികളും സജ്ജീകരിച്ച് പച്ചപിടിപ്പിച്ചിട്ടുണ്ട്. രാജകീയ പ്രൗഡി നല്‍കുന്ന കവാടം സ്വര്‍ണ നിറത്തിലാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്.

സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ ചേര്‍ന്നാണ് സില്‍വര്‍ ജൂബിലി സമ്മേളന മുന്നോടിയായി കവാടം തുറന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്. കവാടത്തിന്റെ മുഴുവന്‍ ചെലവുകളും ഏറ്റെടുത്ത് കവാടം യാഥാര്‍ഥ്യമാക്കിയ കബീര്‍ കിന്നിംഗാറിന്റെ സാന്നിധ്യത്തിലാണ് കവാടം മിഴിതുറന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved