Latest News :
Home » , » മുഹിമ്മാത്ത് പ്രചരണ നോട്ടീസ് പതിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു

മുഹിമ്മാത്ത് പ്രചരണ നോട്ടീസ് പതിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു

Written By Muhimmath News on Monday, 24 April 2017 | 10:00

ബദിയടുക്ക: മുഹിമ്മാത്ത് സമ്മേളന പ്രചരണ നോട്ടീസ് ഒട്ടിക്കുന്നതിനിടെ വിദ്യാര്‍ഥിക്ക് അടിയേറ്റു. ബദിയടുക്ക സ്‌കൂളിലെ വിദ്യാര്‍ത്ഥി അബ്ദുല്‍ റഹ്മാ(17)നാണ് അടിയേറ്റത്. 

ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ബദിയടുക്ക പഞ്ചിക്കലില്‍ മുഹിമ്മാത്തിന്റെ നോട്ടീസ് ചുമരില്‍ പതിക്കുമ്പോള്‍ രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ബദിയടുക്ക പൊലിസ് കേസെടുത്ത് അന്വേഷിക്കുന്നു.
അടിയേറ്റ് വിദ്യാര്‍ത്ഥിയെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

മുഹിമ്മാത്ത് സാരഥികളായ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, വൈ എം അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബൂബക്കര്‍ കാമില്‍ സഖാഫി, താജുദ്ദീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ കഴിയുന്ന അബ്ദുര്‍റഹ്മാനെ സന്ദര്‍ശിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved