Latest News :
Home » , , » മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി: 'ആദരം' ഞായറാഴ്ച

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി: 'ആദരം' ഞായറാഴ്ച

Written By Muhimmath News on Saturday, 22 April 2017 | 20:52

പുത്തിഗെ: മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി ഭാഗമായി സ്ഥാപന-സംഘടനാ മുന്നേറ്റ രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍കാഴ്ചവെച്ച ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 വ്യക്തിത്വങ്ങള്‍ക്കുള്ള ആദരം 23ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മുഹിമ്മാത്ത് ക്യാമ്പസില്‍ നടക്കും. പ്രസ്ഥാനത്തിന്റെയും 25 വര്‍ഷങ്ങള്‍ പിന്നിടുന്ന  മുഹിമ്മാത്തിന്റെയും പ്രവര്‍ത്തന മേഖലയിലുള്ള സേവനങ്ങള്‍ സ്മരിച്ചാണ് ആദരം സംഘടിപ്പിക്കുന്നത്. സയ്യിദ് അബ്ദുല്ല തങ്ങള്‍ പൈവളിഗെയുടെ പ്രാര്‍ഥനയോടെ തുടങ്ങുന്ന പരിപാടിയില്‍ സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍ അധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ആദരവ് സമര്‍പ്പിക്കും. 

ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ബി എം അഹ് മദ് മുസ് ലിയാര്‍ ബേക്കല്‍, എം എ ഇബ്‌റാഹിം മുസ് ലിയാര്‍ ദേലംപാടി, പി കെ അബ്ദുല്ല മൗലവി മാവിലാടം, ചള്ളങ്കയം അബ്ദുല്ല മുസ്‌ലിയാര്‍, ബി എം മഹ് മൂദ് മൗലവി ബള്ളിയോട്, സീതിക്കുഞ്ഞി മുസ് ലിയാര്‍ കന്യാന, സി അബ്ദുല്ല ഹാജി ചിത്താരി, എം അന്തുഞ്ഞി മൊഗര്‍, എ ബി അബ്ദുല്ല മാസ്റ്റര്‍ തൃക്കരിപ്പൂര്‍,  കുഞ്ഞഹ്മദ് ഹാജി തൊട്ടി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, അബ്ദുല്ല ഹാജി മൂസഹാജി മുക്ക്, മുബാറക് അബ്ദുല്ലക്കുഞ്ഞി ഹാജി, ശംസുദ്ദീന്‍ പുതിയപുര, ഇത്തിഹാദ് മുഹമ്മദ് ഹാജി, കാണാജെ മുഹമ്മദ്കുഞ്ഞി ഹാജി, അബ്ബാസ് ഹാജി ഉപ്പള, അബ്ദുല്ല ഹാജി കൊടിയമ്മ, സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, ഹസൈനാര്‍ മുഖാരിക്കണ്ടം, കല്ലങ്കടി ഉമ്പുഹാജി, മുബാറക് ഉമര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍ സ്വാഗതവും അലിക്കുഞ്ഞി മദനി നന്ദിയും പറയും. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved