Latest News :
Home » , , , , » വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മപദ്ധതി; പതിനായിരങ്ങളുടെ മഹാസംഗമം തീര്‍ത്ത് മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിക്ക് പ്രൗഢ സമാപനം

വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മപദ്ധതി; പതിനായിരങ്ങളുടെ മഹാസംഗമം തീര്‍ത്ത് മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിക്ക് പ്രൗഢ സമാപനം

Written By Muhimmath News on Sunday, 30 April 2017 | 21:29























പുത്തിഗെ: വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ പുതിയ കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ച് മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി ആഘോഷത്തിനും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസിനും പതിനായിരങ്ങളുടെ മഹാസംഗമത്തോടെ പ്രൗഢ സമാപനം. 





ഒരാഴ്ചയായി മുഹിമ്മാത്ത് നഗരിയില്‍ നടന്നുവരുന്ന ആത്മീയ-വിജ്ഞാന പരിപാടികളുടെ സമാപ്തി കുറിച്ച് നടന്ന സമാപന മഹാസമ്മേളനം ജനബാഹുല്യം കൊണ്ടും പ്രമുഖ പണ്ഡിതരുടെയും സയ്യിദുമാരുടെയും സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. മുഹിമ്മാത്തിന്റെ രണ്ടര പതിറ്റാണ്ടിന്റെ സേവനം സമൂഹത്തിലുണ്ടാക്കിയ നവോത്ഥാന മുന്നേറ്റം വിളംബരം ചെയ്യുന്നതായിരുന്നു സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം. ജില്ലക്കു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണാടകയില്‍നിന്നും നിരവധി വാഹനങ്ങളില്‍ പ്രവര്‍ത്തകരെത്തി.


സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനയോടെയാണ് സമാപന സമ്മേളനം തുടങ്ങിയത്. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സ്ഥാനവസ്ത്രം വിതരണം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ സനദ് ദാനം നിര്‍വഹിച്ചു. മുഹിമ്മാത്ത് പ്രധാന കവാടത്തിന്റെ ഉദ്ഘാടനവും ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.


താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ് ലിയാര്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ മള്ഹര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുര്‍റശീദ് സൈനി കാമില്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, എ.പി. അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, സി.അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, ഹമീദ് മൗലവി ആലംപാടി, എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹുസൈന്‍ സഅദി കെ.സി റോഡ്, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, അബ്ദുല്ലത്തീഫ് സഅദി കൊട്ടില, സി.ഐ. അമീറലി ചൂരി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മൂസല്‍ മദനി തലക്കി, അബ്ദുസ്സലാം ദാരിമി കുബണൂര്‍, എം.അന്തുഞ്ഞി മൊഗര്‍, നാസര്‍ ബന്താട്, സംബന്ധിച്ചു. സമാപന പ്രാര്‍ഥനാസദസ്സിന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും ഉമര്‍ സഖാഫി കര്‍ന്നൂര്‍ നന്ദിയും പറഞ്ഞു.


രാവിലെ നടന്ന ഹിമമി പൂര്‍വ്വ വിദ്യാര്‍ഥി സമ്മേളനം ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍ വിഷയാവതരണം നടത്തി. സയ്യിദ് ഇബ്‌റാഹിം ഹാദി തങ്ങള്‍, സയ്യിദ് യുപി.എസ്. തങ്ങള്‍ അര്‍ളടുക്ക, വൈ എം അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൊയ്തു ഹിമമി ചേരൂര്‍ സ്വാഗതവും താജുദ്ദീന്‍ കറായ നന്ദിയും പറഞ്ഞു.

പണ്ഡിത സമ്മേളനം കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved