Latest News :
Home » , , , , » മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി വിളംബരം ശനിയാഴ്ച: മുഹിമ്മാത്തില്‍ 25 പതാകകള്‍ ഉയരും

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി വിളംബരം ശനിയാഴ്ച: മുഹിമ്മാത്തില്‍ 25 പതാകകള്‍ ഉയരും

Written By Muhimmath News on Friday, 21 April 2017 | 22:37

























പുത്തിഗെ: ഗുണകാംക്ഷയാണ് മതം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 27മുതല്‍ 30 വരെ നടക്കുന്ന മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിയുടെ വിളംബരം ശനിയാഴ്ച നടക്കും. എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും രാവിലെ 8മണിക്ക് പതാകകളുയരും. വൈകിട്ട് 3 മണിക്ക് കാസറഗോഡ് തളങ്കര മാലിക്ദീനാര്‍ (റ) സിയാറത്തിന് ശേഷം എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 25 പതാകകള്‍ 25 ബൈക്കുകളില്‍ ജാഥയായി സമ്മേളന നഗരിയിലെത്തിക്കും. സ്ഥാപന-പ്രാസ്ഥാനിക രംഗത്തെ 25 പ്രമുഖരുടെ നേതൃത്വത്തില്‍ വൈകിട്ട് 4മണിക്ക് പതാകകളുയരും.

എസ്.വൈ.എസ് പുത്തിഗെ പഞ്ചായത്ത് പ്രവര്‍ത്തകര്‍ നഗരിയിലുയര്‍ത്തേണ്ട പതാക മരങ്ങള്‍ വെള്ളിയാഴ്ച മുഹിമ്മാത്തിലെത്തിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved