Latest News :
Home » , , » മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി: എസ് എസ് എഫ് സന്ദേശയാത്ര പ്രയാണം തുടങ്ങി

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി: എസ് എസ് എഫ് സന്ദേശയാത്ര പ്രയാണം തുടങ്ങി

Written By Muhimmath News on Saturday, 22 April 2017 | 12:08

പുത്തിഗെ: മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുബാറക് ഭാഗമായി എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ സംഘടിപ്പിക്കുന്ന വാഹനപ്രചരണ യാത്രക്ക് തുടക്കമായി.

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തോടെ യാത്രക്ക് സമാരംഭമായി. ജാഥാനായകന്‍ ശംസീര്‍ സൈനിക്ക് വൈ.എം.  അബ്ദുര്‍റഹ്മാന്‍ അഹ്‌സനി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍, അശ്‌റഫ് സഖാഫി ഉളുവാര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ചെന്നാര്‍, ഫാറൂഖ് സഖാഫി, ഉനൈസ് ഊജംപദവ്, സുബൈര്‍ ബാഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഞായറാഴ്ച വൈകിട്ട് മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ സമാപിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved