Latest News :
Home » , , , , » ഐഎസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടതായി സൂചന

ഐഎസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടതായി സൂചന

Written By Muhimmath News on Friday, 21 April 2017 | 11:15

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന സംഘത്തിന്റെ തലവനായിരുന്ന സജീര്‍ മംഗലശ്ശേരി അബ്ദുള്ള കൊല്ലപ്പെട്ടതായി സൂചന. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോഴിക്കോട് മൂഴിക്കല്‍ സ്വദേശിയാണ് സജീര്‍. എന്‍ഐടിയില്‍ നിന്ന് സിവില്‍ എന്‍ജിനീയറിംഗം ബിരുദം നേടിയ ശേഷം സൗദിയിലെത്തിയ സജീര്‍ അവിടെ വെച്ചാണ് തീവ്രവാദ സംഘടനയുമായി ബന്ധപ്പെടുന്നത്. കേരളത്തില്‍ നിന്ന് അഫ്ഗാനിലേക്ക് പോയ 21 പേരെ റിക്രൂട്ട് ചെയ്തത് സജീറാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കയും അഫ്ഗാനും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഇതുവരെ കൈമാറിയിട്ടില്ല. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഐഎസ് താവളത്തില്‍ യു എസ് ആക്രമണം തുടരുകയാണെന്നും കൊല്ലപ്പെട്ടവരെ തിരിച്ചറിയുക ബുദ്ധിമുട്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved