Latest News :
Home » » കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി മംഗളൂരുവില്‍ പിടിയില്‍

കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി മംഗളൂരുവില്‍ പിടിയില്‍

Written By Muhimmath News on Friday, 21 April 2017 | 11:12

കാസര്‍കോട്: 10.5 ലക്ഷത്തിന്റെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി മംഗളൂരു ബജ്‌പെ വിമാനത്താവളത്തില്‍ പിടിയിലായി. ചട്ടഞ്ചാലിലെ അബ്ദുര്‍ റസാഖ് (49) ആണ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്.

ദുബൈയില്‍ നിന്നുമെത്തിയ എസ് ജി 60 സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു റസാഖ്. വിശദമായ പരിശോധനയിലാണ് ദേഹത്ത് ഒളിപ്പിച്ച നിലയില്‍ 24 കാരറ്റ് പരിശുദ്ധിയുള്ള നാല് സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് ആകെ 349.80 ഗ്രാം തൂക്കം വരും. 

സ്വര്‍ണ കടത്ത് സംഘത്തിലെ ഇടനിലക്കാരനാണ് പിടിയിലായ റസാഖ് എന്ന് ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved