Latest News :
...
Home » , , , , » മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി, ത്വാഹിര്‍ തങ്ങള്‍ ഉറൂസ് 27ന് തുടങ്ങും, 30ന് സമാപന മഹാസമ്മേളനം

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി, ത്വാഹിര്‍ തങ്ങള്‍ ഉറൂസ് 27ന് തുടങ്ങും, 30ന് സമാപന മഹാസമ്മേളനം

Written By Muhimmath News on Monday, 24 April 2017 | 12:26

പുത്തിഗെ: കര്‍മ്മരംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന മുഹിമ്മാത്ത് സ്ഥാപന സമുച്ഛയങ്ങളുടെ സില്‍വര്‍ ജൂബിലി സമ്മേളനവും മുഹിമ്മാത്ത് ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 11ാം ഉറൂസ് മുബാറക്കും ഈമാസം 27 മുതല്‍ 30വരെ പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ നടക്കും
ഖത്മുല്‍ ഖുര്‍ആന്‍, ഉദ്ഘാടന സമ്മേളനം, അഹ്‌ലുബൈത്ത് പഠനം, റാത്തീബ്, മൗലിദ് പാരായണം, സമൂഹ പ്രാര്‍ത്ഥന, ദിക്‌റ് ഹല്‍ഖ, പ്രാസ്ഥാനിക സമ്മേളനം, ആദര്‍ശ പഠനം, പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം, പണ്ഡിത സമ്മേളനം, സനദ്ദാന മഹാ സമ്മേളനം തുടങ്ങിയവ നടക്കും.
30ന് ഞായറാഴ്ച നടക്കുന്ന സമാപന മഹാസമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സാരഥികളും സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
ഉറൂസിലും സില്‍വര്‍ ജൂബിലി സമ്മേളനത്തിലും അനുബന്ധ പരിപാടികളിലുമായി ഒരുലക്ഷത്തിലേറെ പേര് എത്തിച്ചേരും. 

ജില്ലയിലേയും ദക്ഷിണ കര്‍ണ്ണാടകയുടെയും ആത്മീയ സംഗമമായി മാറുന്ന സമ്മേളന വിജയത്തിന് 1001 അംഗ സ്വാഗത സംഘവും 313 അംഗ ഖദമുല്‍ അഹ്ദലിയ്യ സന്നദ്ധ സംഗവും സജ്ജമായി രംഗത്തുണ്ട്. കഴിഞ്ഞ ആറുമാസമായി ജില്ലയിലും പുറത്തും നടന്ന് വരുന്ന 25ഇന കര്‍മ്മ പദ്ധതികളുടെ സമാപനമായാണ് സില്‍വര്‍ ജൂബിലി സമ്മേളനം നടക്കുന്നത്. 

മുഹിമ്മാത്തിന്റെ കര്‍മ്മ വീഥിയില്‍ വഴികാട്ടികളായി മുമ്പേനടന്ന പണ്ഡിത മഹത്തുക്കളുടെ മഖ്ബറകളില്‍ സിയാറത്ത് നടത്തിയാണ് 27ന് വ്യാഴാഴ്ച രാവിലെ സമാപന പരിപാടികള്‍ ഔപചാരികമായി തുടങ്ങുന്നത്.

താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരിയും സഅദിയ്യയില്‍ നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇബ്‌റാഹീം ഹാദി തങ്ങ്ള്‍ ചൂരിയും സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി മഖ്ബറ സിയാറത്തിന് സയ്യിദ് ഫക്രുദ്ധീന്‍ ഹദ്ദാദ് തങ്ങളും നേതൃത്വം നല്‍കും. 
ഇച്ചിലങ്കോട് മാലിക് ദീനാല്‍ മഖാം സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങളും രാവിലെ 9 മണിക്ക് നഗരിയില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് മുട്ടം കുഞ്ഞിക്കോയ തങ്ങളും നേതൃത്വം നല്‍കും. 

വ്യാഴാഴ്ച രാവിലെ 9.30ന് മുഹിമ്മാത്ത് നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി പതാക ഉയര്‍ത്തും. തുടര്‍ന്ന് മുഹിമ്മാത്തിന്റെ പുതിയ പ്രവേശന കവാടം ബി.പി അബ്ദുല്ല ഹാജി, കബീര്‍ കിന്നിംഗാര്‍ എന്നിവര്‍ ചേര്‍ന്ന് നാടിന് സമര്‍പ്പിക്കും. വ്യാഴാഴ്ച രാവിലെ 10.30ന് ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന്റെ ഉദ്ഘാടനം സയ്യിദ് ളിയാഉല്‍ മുസ്ത്വഫ ഹാമിദ് കോയമ്മ തങ്ങല്‍ നിര്‍വ്വഹിക്കും. സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പളയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ എണ്‍മൂര്‍ പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല വിഷയാവതരണം നടത്തും. 
വൈകിട്ട് നാലിന് ഉദ്ഘാടന സമ്മേളനം സയ്യിദ് ഇമ്പിച്ചി തങ്ങള്‍ കൊയിലാണ്ടിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. ഹസന്‍ അഹ്ദല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പട്ടുവം കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, എന്‍.അലി അബ്ദുല്ല, യഅ്കൂബ് ഫൈസി എന്നിവര്‍ വിഷയാവതരണം നടത്തും. 

പി. കരുണാകരന്‍ എം.പി ബുക്ക് ഫെയര്‍ ഉദ്ഘാടനവും മുഹിമ്മാത്ത് ഹാന്റിക്രാഫ്റ്റ് സ്ഥാപനത്തില്‍ ഉത്പാദിപ്പിച്ച ഉല്‍പ്പന്നങ്ങളുടെ വിപണന ഉദ്ഘാടനം പി.ബി അബ്ദുറസ്സാഖ് എം.എല്‍.എ, എം.എ ഹാരിസ് എം.എല്‍.എ നിര്‍വ്വഹിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച് തീഷ് ചന്ദ്രന്‍, ഹക്കീം കുന്നില്‍, എം.സി ഖമറുദ്ദീന്‍, അഡ്വ. സി.എച്ച് കുഞ്ഞാമ്പു, അസീസ് കടപ്പുറം തുടങ്ങയവര്‍ പ്രസംഗിക്കും. 

വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ ഉജിര, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ഉജിര, സയ്യിദ് സി.ടി.എം ഉമര്‍ അസ്സഖാഫ് തങ്ങള്‍ മന്‍ശര്‍, പി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ലണ്ടന്‍ മുഹമ്മദ് ഹാജി, സുലൈമാന്‍ ഹാജി, ബാവഹാജി, മോണു ഹാജി, അബ്ദുറഷീദ് ഹാജി ശരീഫ് കുറ്റിക്കോല്‍ റസ്സാഖ് റോസ്സി റൊമാനി തുടങ്ങിവര്‍ നിര്‍വ്വഹിക്കും. 
മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, അഡ്വ. ഹംസത്തുള്ളാ ബെംഗളൂരു, ഷരീഫ് ഹാജി തീര്‍ത്തഹള്ളി, നഈമുള്ളാ ചെന്നൈ, ഫാറൂഖ് ഹാജി പൂനെ, മുക്രി ഇബ്രാഹിം ഹാജി, പി.ബി അഹ്മദ് ഹാജി, മുംത്താസ് അലി ഹാജി, എച്ച്.എച്ച് ഉഞ്ഞി ഹാജി, ഹാജി മുഹമ്മദ് അറബി, അബ്ദുല്‍ ഹകീം കളനാട്, ഇബ്‌റാഹീം ഹാജി ഉപ്പള തുടങ്ങിയവര്‍ ഏറ്റുവാങ്ങും. 
അന്ന് രാത്രി 8ന് നടക്കുന്ന അഹ്‌ലുബൈത്ത് പഠനം സെഷന്‍ സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ അദ്ധ്യക്ഷതവഹിക്കും. സയ്യിദ് ഹബീബുല്‍ അഹ്ദല്‍ പാഴൂര്‍ പ്രാര്‍ത്ഥന നടത്തും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാറിന്റെ നേതൃത്വത്തില്‍ സമൂഹ പ്രാര്‍ത്ഥന നടക്കും.
ഉറൂസ് മുബാറക് ഭാഗമായി 28ന് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് റാത്തീബ് മജ്‌ലിസ് ഉച്ചക്ക് ശേഷം 2ന് മൗലിദ് സദസ്സും നടക്കും. റാത്തീബിന് ഹുസൈന്‍ അല്‍ അഹ്ദല്‍, വൈ.എം അബ്ദുറഹ്മാന്‍ അഹ്‌സനി നേതൃത്വം നല്‍കും. മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി ഉദ്‌ബോധനം നടത്തും. മൗലിദിന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി മള്ഹര്‍, മഹ്മൂദ് മുസ്‌ലിയാര്‍ എടപ്പലം നേതൃത്വം നല്‍കും.
വൈള്ളിയാഴ്ച വൈകിട്ട് നാലിന് ഖത്തം ദുആ സദസ്സ് സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടക്കും. മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും. രാത്രി 7ന് ദിക് ര്‍ ഹല്‍ഖ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. എം അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് പി.കെ.എസ് തങ്ങള്‍ തലപ്പാറ നേതൃത്വം നല്‍കും. സി.മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് ഫാസില്‍ റസ്‌വി കാവല്‍കട്ട പ്രസംഗിക്കും. 


29ന് ശനി രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ പ്രസ്ഥാനത്തിന്റെ നാള്‍ വഴി എന്ന വിഷയത്തില്‍ മൂന്ന് സെഷനുകളിലായി കേരളത്തിലേക്ക് ഇസ്‌ലാം കടന്നു വന്നത് മുതല്‍ ഇന്ന് വരെയുള്ള പ്രാസ്ഥാനിക മുന്നേറ്റം ചര്‍ച്ച ചെയ്യും. 
രാവിലെ 10ന് ആഗമനം സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്റെ നേതൃത്വത്തില്‍ എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്യും. റഹ്മത്തുള്ളാ സഖാഫി എളമരം പ്രഭാഷണം നടത്തും. 

ഉച്ചക്ക് 2ന് പ്രതിരോധം സെഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. മുഹ് യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തും.
വൈകിട്ട് 3ന് മുന്നേറ്റം സെഷന്‍ അബ്ദല്‍ ഹമീദ് മൗലവി ആലമ്പാടിയുടെ അദ്ധ്യക്ഷതയില്‍ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി എന്നിവര്‍ വിഷയാവതരണം നടത്തും.

വൈകിട്ട് 7ന് ആദര്‍ശം സെഷന്‍ സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രോസിയുടെ അദ്ധ്യക്ഷതയില്‍ ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി ഉദ്ഘാടനം ചെയ്യും. അലവി സഖാഫി കൊളത്തൂര്‍ പ്രഭാഷണം നടത്തും. 

30ന് ഞായറാഴ്ച രാവിലെ 9ന് ഹിമമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അഹ്‌സനി അല്‍ കാമിലി ഉ്ദഘാടനം ചെയ്യും. അബ്ദുറശീദ് നരിക്കോട്, സയ്യിദ് ശാഹുല്‍ ഹമീദ് തീര്‍ത്തഹള്ളി പ്രസംഗിക്കും.
രാവിലെ 11ന് പണ്ഡിത സമ്മേളനം അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണിയുടെ അദ്ധ്യക്ഷതയില്‍ ഖാസി ഇബ്‌റാഹീം മുസ്‌ലിയാര്‍ ബേക്കല്‍ ഉദ്ഘാടനം ചെയ്യും. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തും. വൈകിട്ട് 3ന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത് ബിരുദതാരികള്‍ക്ക് സ്ഥാനവസ്ത്ര വിതരണം ചെയ്യും. 

ഞായറാഴ്ച വൈകിട്ട് 5ന് സമാപന മഹാ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 

സനദ്ദാന പ്രഭാഷണം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെ്ക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിക്കും. കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്‌ലിയാര്‍, താജുശ്ശരീഅ എം അലികുഞ്ഞി മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുറശീദ് സൈനി, ടുണീഷ്യന്‍ അമ്പാസിഡര്‍ നജമുദ്ദീന്‍ അല്‍ഖാല്‍ മുഖ്യാതിഥിയായിരിക്കും. 

വൈ.അബ്ദുല്ല കുഞ്ഞി ഹാജി ഏനപ്പോയ, മന്‍സൂര്‍ ഹാജി ചെന്നൈ, സി.എം ഇബ്‌റാഹീം, അബ്ദുല്‍ കരീം ഹാജി ചാലിയം, ശൈഖ് ബാവ മംഗളൂരു സംബന്ധിക്കും. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി മഖ്ദൂമി പ്രസംഗിക്കും. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി സ്വാഗതം പറയും.

പത്രസമ്മേളനത്തില്‍ സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി കല്ലക്കട്ട (ചെയര്‍മാന്‍ സ്വാഗത സംഘം),
സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള (വൈസ് പ്രസിഡന്റ് മുഹിമ്മാത്ത്), ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി (ജനറല്‍ സെക്രട്ടറി മുഹിമ്മാത്ത്), പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (ജനറല്‍ കണ്‍വീനര്‍ സ്വാഗത സംഘം), അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി (കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി), സുലൈമാന്‍ കരിവെള്ളൂര്‍ (എസ്.എം.എ ജില്ലാ ജനറല്‍ സെക്രട്ടറി), ഹാജി അമീറലി ചൂരി (ട്രഷറര്‍ മുഹിമ്മാത്ത്), അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ (എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ്), മൂസ സഖാഫി കളത്തൂര്‍ (കണ്‍വീനര്‍ പ്രചരണ സമിതി) സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved