Latest News :
Home » , , , , » സൗദിയിലെ ഷോപ്പിംഗ് മാളുകളിലും സ്വദേശിവത്കരണം; ആയിരക്കണക്കിന് മലയാളികള്‍ക്ക് ജോലി നഷ്ടമാകും

സൗദിയിലെ ഷോപ്പിംഗ് മാളുകളിലും സ്വദേശിവത്കരണം; ആയിരക്കണക്കിന് മലയാളികള്‍ക്ക് ജോലി നഷ്ടമാകും

Written By Muhimmath News on Friday, 21 April 2017 | 10:16

റിയാദ്: വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കിവിദേശികളെ പുറത്താക്കിക്കൊണ്ടിരിക്കുന്ന സൗദി സര്‍ക്കാര്‍ മാളുകളിലുമെത്തുന്നു. രാജ്യത്തെ മുഴുവന്‍ ഷോപ്പിംഗ് മാളുകളിലും സ്വദേശിവത്കരണം നടപ്പാക്കി സ്വദേശികളായ യുവാക്കള്‍ക്കും യുവതികള്‍ക്കും ജോലി നല്‍കണമന്നാണ് പുതിയ നിര്‍ദേശം. ഇതോടെ പതിനായിരിക്കണക്കിന് മലയാളികളടക്കം ലക്ഷക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.

തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബു അല്‍ ഖൈലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്വിറ്റര്‍ വഴിയാണ് വിദേശികളായ ആയിരക്കണക്കിന് തൊഴിലാളികളെ വന്‍ ആഘാതത്തിലേക്ക് നയിക്കുന്ന നടപടി അദ്ദേഹം അറിയിച്ചത്. സ്വദേശിവത്കരണത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് വിദേശികളെ പിരിച്ചുവിട്ട നടപടിക്ക് പിന്നാലെയാണ് മാളുകളിലും സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുന്നത്. 

മൊബൈല്‍ ഫോണ്‍ വില്‍പനയും സര്‍വീസും സ്വദേശിവത്കരിച്ചതിന്റെ അടുത്തപടിയായാണ് മന്ത്രാലയത്തിന്റെ പുതിയ നടപടി. റെന്‍ഡ് എ കാര്‍ അടക്കം വിദേശികള്‍ വ്യാപകമായി ജോലി ചെയ്യുന്ന മേഖലയിലും സ്വദേശിവത്കരണം വരാനിരിക്കുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved