Latest News :
Home » , » ബദിയഡുക്ക പോലീസിന്റെ ഇരട്ടനീതി; പ്രതിഷേധവുമായി എസ് എസ് എഫ്

ബദിയഡുക്ക പോലീസിന്റെ ഇരട്ടനീതി; പ്രതിഷേധവുമായി എസ് എസ് എഫ്

Written By Muhimmath News on Tuesday, 25 April 2017 | 09:39

ബദിയഡുക്ക: ബദിയടുക്ക പോലീസിന്റെ ഇരട്ടനീതിക്കെതിരെ പ്രതിഷേധവുമായി എസ് എസ് എഫ് പ്രവര്‍ത്തകര്‍ രംഗത്ത്. കഴിഞ്ഞദിവസം വിദ്യാഗിരി പഞ്ചിക്കലില്‍ മുഹിമ്മാത്ത് സമ്മേളനത്തിന്റെ പോസ്റ്റര്‍ പതിക്കുകയായിരുന്ന എസ് എസ് എഫ് പ്രവര്‍ത്തകന്‍ അബ്ദുര്‍റഹ്മാനെ ചോളാരി വിഭാഗം പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു.

ചേളാരി വിഭാഗം നല്‍കിയ കള്ളപ്പരാതിയില്‍ കേസെടുത്ത പോലീസ്, അക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അബ്ദുര്‍റഹ്മാന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ തയ്യാറാകാത്തത് വിവേചനപരമാണ്.

ഇതിനു പിന്നില്‍ ചിലരുടെ ഇടപെടലാണെന്നും പോലീസിന്റെ ഇരട്ടനീതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും എസ് എസ് എഫ് ബദിയഡുക്ക ഡിവിഷന്‍ സെക്രട്ടറി കരീം ജൗഹരി പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം പരാതിയെ തുടര്‍ന്ന് വസ്തുതകള്‍ അന്വേഷിച്ചുവരുന്നതായി ബദിയഡുക്ക പോലീസും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved