Latest News :
Home » , , » മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി: എസ്.എസ്.എഫ് സന്ദേശ യാത്ര ശനിയാഴ്ച തുടങ്ങും

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി: എസ്.എസ്.എഫ് സന്ദേശ യാത്ര ശനിയാഴ്ച തുടങ്ങും

Written By Muhimmath News on Friday, 21 April 2017 | 20:27

























കാസറഗോഡ്: ഏപ്രില്‍ 27മുതല്‍ 30വരെ നടക്കുന്ന മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക് പ്രചരണ ഭാഗമായി എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ 88 യൂണിറ്റുകളില്‍ സംഘടിപ്പിക്കുന്ന വാഹന പ്രചരണ യാത്ര 22ന് ശനിയാഴ്ച തുടങ്ങും. ഡിവിഷന്‍ പ്രസിഡന്റ് ശംസീര്‍ സൈനി ത്വാഹാ നഗര്‍ ജാഥയെ നയിക്കും. സുബൈര്‍ ബാഡൂര്‍ കോര്‍ഡിനേറ്ററും അഷ്‌റഫ് സഖാഫി ഉളുവാര്‍ ജാഥാ ഡയറക്ടറുമാണ്. സയ്യിദ് യാസീന്‍ ഹൈദ്രൂസി തങ്ങള്‍, സുബൈര്‍ ബാഡൂര്‍, അശ്‌റഫ് സഖാഫി ഉളുവാര്‍, ഫാറൂഖ് സഖാഫി കര, ഹാഫിള് രിഫാഈ, തസ്‌ലീം കുന്നില്‍, ഉനൈസു റഹ്മാന്‍ ഊജംപദവ്, സ്വാദിഖ് എര്‍മാളം ജാഥയെ അനുഗമിക്കും.

ശനിയാഴ്ച രാവിലെ 9മണിക്ക് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തോടെ ആരംഭിക്കുന്ന വാഹന ജാഥ പെര്‍ള, മുഗു, അംഗഡിമുഗര്‍ കുമ്പോല്‍ എന്നീ സെക്ടറുകളിലെ യൂണിറ്റുകളില്‍ പര്യടനത്തിന് ശേഷം കുമ്പള ടൗണില്‍ സമാപിക്കും.

23 ഞായറാഴ്ച തളങ്കര മാലിക്ദീനാര്‍ മഖാം സിയാറത്തോടെ ആരംഭിച്ച് കാസറഗോഡ്, സിവില്‍ സ്‌റ്റേഷന്‍, ഉളിയത്തടുക്ക എന്നീ സെക്ടറുകളിലെ യൂണിറ്റുകളിലെ പര്യടനത്തിന് ശേഷം മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved