Latest News :
Home » , , » കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി കോളജ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം

കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി കോളജ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം

Written By Muhimmath News on Friday, 21 April 2017 | 21:52

കാസര്‍കോട്: ട്രെയിന്‍ തട്ടി കോളജ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ചെറുവത്തൂര്‍ പയ്യങ്കിയിലെ സൈനുദ്ദീ (19) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചാണ് അപകടം.

ഫോണില്‍ സംസാരിച്ചു കൊണ്ട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നുവെന്നാണ് വിവരം. തെറിച്ചുവീണ സൈനുദ്ദീനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved