Latest News :
Home » , , » രാജ്യസഭ യെച്ചൂരിയെങ്കില്‍ കോണ്‍ഗ്രസ് പിന്തുണ

രാജ്യസഭ യെച്ചൂരിയെങ്കില്‍ കോണ്‍ഗ്രസ് പിന്തുണ

Written By Muhimmath News on Saturday, 22 April 2017 | 13:11

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ നിന്ന് യെച്ചൂരിയെ രാജ്യസഭയില്‍ എത്തിക്കാനുള്ള നീക്കത്തിന് കോണ്‍ഗ്രസ് പിന്തുണ. യെച്ചൂരിയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ പിന്തുണ നല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തിയതായാണ് സൂചന. പിന്തുണ അഭ്യര്‍ത്ഥിച്ച് യെച്ചൂരി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു.

നിലവിലെ അംഗബലം അനുസരിച്ച് സി പി എമ്മിന് കോണ്‍ഗ്രസ് പിന്തുണയില്ലാതെ പശ്ചിമബംഗാളില്‍ നിന്ന് രാജ്യസഭയിലെത്താനാകില്ല. കോണ്‍ഗ്രസ്സിന് നിയമസഭയില്‍ 44 അംഗങ്ങളും സി പി എമ്മിന് 26 അംഗങ്ങളുമാണുള്ളത്. ആകെ ഒഴിവു വരുന്ന ആറ് സീറ്റുകളില്‍ അഞ്ചെണ്ണത്തിലും ഭരണകക്ഷിയായ തൃണമൂലിന് ജയിക്കാനാകും.

അതേസമയം, രണ്ടു തവണയില്‍ കൂടുതല്‍ ഒരാളെ സി പി എം പാര്‍ലമെന്റിലേക്ക് അയക്കാറില്ല. യെച്ചൂരിക്ക് മത്സരിക്കണമെങ്കില്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രത്യേക ഇളവ് അനുവദിക്കേണ്ടി വരും. യെച്ചൂരിയാണെങ്കില്‍ പിന്തുണയെന്ന കോണ്‍ഗ്രസ് നിലപാട് ഇത്തരത്തില്‍ ചിന്തിക്കാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചേക്കും. ബംഗാള്‍ ഘടകത്തിന് യെച്ചൂരി മത്സരിക്കുന്നതിനോട് വിരോധമില്ലെന്നാണ് സൂചന.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved