Latest News :
Home » » നീര്‍ച്ചാലില്‍ ഹാര്‍ഡ്‌വെയര്‍ കടയുടെ പൂട്ട് പൊളിച്ച് 40,000 രൂപ കവര്‍ന്നു

നീര്‍ച്ചാലില്‍ ഹാര്‍ഡ്‌വെയര്‍ കടയുടെ പൂട്ട് പൊളിച്ച് 40,000 രൂപ കവര്‍ന്നു

Written By Muhimmath News on Tuesday, 9 May 2017 | 18:29

ബദിയടുക്ക: നീര്‍ച്ചാലില്‍ ഹാര്‍ഡ്‌വെയര്‍ കടയുടെ ഷെട്ടര്‍ പൂട്ട് പൊളിച്ച് 40,000 രൂപ കവര്‍ന്നു. നീര്‍ച്ചാല്‍ വില്ലേജ് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന അളക്കെ ഗണേഷ് കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ഹാര്‍ഡ്‌വെയര്‍ കടയിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. അകത്ത് സൂക്ഷിച്ച പണമാണ് കവര്‍ന്നത്. ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved