Latest News :
Home » , , » ഝാര്‍ഖണ്ഡില്‍ അക്രമിസംഘം ആറ് പേരെ തല്ലിക്കൊന്നു

ഝാര്‍ഖണ്ഡില്‍ അക്രമിസംഘം ആറ് പേരെ തല്ലിക്കൊന്നു

Written By Muhimmath News on Saturday, 20 May 2017 | 11:31
























സിന്‍ഗ്ഭൂം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്നും കന്നുകാലികളെ കൊല്ലുന്നവരാണെന്നും ആരോപിച്ച് ഝാര്‍ഖണ്ഡില്‍ ആറ് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. രണ്ടിടങ്ങളിലായാണ് ആക്രമണം നടന്നത്, പോലീസ് നോക്കി നില്‍ക്കെയായിരുന്നു ജനക്കൂട്ടം ആറ് പേരെ ക്രൂരമായി തല്ലിക്കൊന്നത്. അക്രമികളെ തടയാന്‍ പോലീസിന് സാധിച്ചില്ല. സിന്‍ഗുഭും, സറായ്‌കേല ണ് സംഭവം.

കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് വികാസ് കുമാര്‍, ഗൗതം കുമാര്‍, ഗന്‍ഗേഷ് ഗുപ്ത എന്നിവരെ നാട്ടുക്കാര്‍ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോകുകയായിരുന്നു. ഇവര്‍ നാട്ടുകാരുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. അക്രമികളെ തടയാന്‍ ശ്രമിച്ച സ്ത്രീയെയും നാട്ടുകാര്‍ തല്ലിച്ചതച്ചു. സമീപ ജില്ലയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു.

സറായ്‌കേലയില്‍ കാലി തൊഴിലാളികളായ നഈം, സിറാജ് ഖാന്‍, സാജ്ജു എന്നിവരെയാണ് അക്രമികളായ സംഘം ക്രൂരമായി കൊന്നത്. തടയാന്‍ വന്ന പോലീസുകാരെയും അക്രമി സംഘം മര്‍ദിച്ചു. നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാറുകളും പോലീസ് ജീപ്പുകളും അക്രമികള്‍ അഗ്‌നിക്കിരയാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved