Latest News :
Home » , , » അബ്ദുല്‍ സലാം വധം: തലയറുക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

അബ്ദുല്‍ സലാം വധം: തലയറുക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

Written By Muhimmath News on Thursday, 4 May 2017 | 19:27























കുമ്പള: കുമ്പള മാളിയങ്കര കോട്ടയില്‍ അബ്ദുല്‍ സലാമിനെ ക്രൂരമായി തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപേക്ഷിച്ച ആയുധം കണ്ടെത്തി. കുമ്പള ശാന്തിപള്ളം ദിനേശ് ബീഡി കമ്പനിക്ക് സമീത്തെ ആളൊഴിഞ്ഞ പറമ്പിലെ കലുങ്കിലാണ് മൂന്നു വാളുകള്‍ പ്രതികളുടെ സഹായത്തോടെ കണ്ടെത്തിയത്. ഇവ ശാസ്ത്രിയ പരിശോധനക്ക് അയച്ചുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.

അബ്ദുസ്സലാമിനെ കൊലപ്പെടുത്തിയ കേസില്‍ കുമ്പള പേരാല്‍ റോഡ് ബദരിയ നഗറിലെ മാങ്ങാമുടി സിദ്ദിഖ്(39), പേരാലിലെ ഉമര്‍ ഫാറൂഖ്(29), പെര്‍വാഡിലെ സഹീര്‍(32), പേരാലിലെ നിയാസ്(31), മൊഗ്രാല്‍ മാളിയങ്കര കോട്ടയിലെ ലത്തീഫ്(36), ബംബ്രാണ ആരിക്കാടിയിലെ ഹരീഷ്(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ട് പ്രതികളെ കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ് പറയുന്നു.

ഏപ്രില്‍ 30ന് വൈകിട്ടാണ് കൊലനടന്നത്. 29ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടില്‍ കയറി ഉമ്മയേയും തന്നെയും ഭീഷണി മുഴക്കിയതിന്റെ പ്രതികാരമായാണ് സലാമിനെ കൊന്നതെന്ന് മാങ്ങാമുടി സിദ്ദീഖ് പൊലീസില്‍ മൊഴി നല്‍കി. തനിക്ക് നേരെ സലാം വധഭീഷണി മുഴക്കിയിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു. സിദ്ദീഖ് നേരത്തെ ഒരു കൊലക്കേസില്‍ പ്രതിയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved