Latest News :
Home » , , » അബ്ദുള്‍സലാം വധം; ഘാതക സംഘത്തെ പിടികൂടാന്‍ കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതം

അബ്ദുള്‍സലാം വധം; ഘാതക സംഘത്തെ പിടികൂടാന്‍ കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതം

Written By Muhimmath News on Tuesday, 2 May 2017 | 19:43























കുമ്പള: കുമ്പള പെര്‍വാഡിലെ അബ്ദുള്‍ സലാമിനെ(32) തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുമ്പള സിഐ വി വി മനോജിന്റെ നേതൃത്വത്തില്‍ കര്‍ണാടകയിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

മംഗലാപുരം, ബന്തര്‍, സുള്ള്യ എന്നിവിടങ്ങളില്‍ പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി വരെ ബന്തറില്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തി. പോലീസ് എത്തുമെന്നറിഞ്ഞ് ഘാതകര്‍ അവിടെ നിന്നും രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്. സലാമിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. മണല്‍കടത്തുമായി ബന്ധപ്പെട്ട കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

അബ്ദുല്‍ സലാമിന്റെ സുഹൃത്ത് കുമ്പള ബദരിയ നഗറിലെ നൗഷാദ്(28) ദേഹമാസകലം കുത്തേറ്റ നിലയില്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. നൗഷാദ് അപകടനില തരണം ചെയ്തിട്ടുണ്ട്. അബ്ദുല്‍ സലാമിനും നൗഷാദിനും ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് സുഹൃത്തുക്കള്‍ സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടതായും ഇവരില്‍ ഒരാള്‍ക്ക് വെട്ടേറ്റതായും വ്യക്തമായതോടെ ഇവരെ കണ്ടെത്താനും അന്വേഷണം നടന്നുവരികയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved