Latest News :
Home » » അബ്ദുല്ല കല്ലന് മക്ക ഐ.സി.എഫ് യാത്രയയപ്പ് നല്‍കി

അബ്ദുല്ല കല്ലന് മക്ക ഐ.സി.എഫ് യാത്രയയപ്പ് നല്‍കി

Written By Muhimmath News on Tuesday, 2 May 2017 | 18:44



ദമ്മാം: കാല്‍നൂറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ.സി.എഫ് മക്ക സാറാ സിത്തീന്‍ യൂണിറ്റ് ചെയര്‍മാനും മലപ്പുറം വേങ്ങര വലിയോറ സ്വദേശിയുമായ അബ്ദുല്ല കല്ലന് ഐ.സി.എഫ്. മക്ക സെന്‍ട്രല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. സമസ്ത സെക്രട്ടറി കാന്തപുരം എ.പി. മുഹമ്മദ് മുസ്ല്യാര്‍ ഐ സി എഫ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം നല്‍കി.

സാമൂഹ്യ സാംസ്‌കാരിക രംഗത്തും, ഹജ്ജ് വളണ്ടിയര്‍ സേവന മേഖലയിലും നിറസാന്നിധ്യവും, ഹജ്ജ് വേളയില്‍ ഹോസ്പിറ്റലുകളില്‍ എത്തുന്നവര്‍ക്ക് വലിയൊരു ആശ്വാസം കൂടിയായിരുന്നു അബ്ദുല്ല കല്ലന്‍. ഐ സി എഫ് പ്രസിഡണ്ട് ഉസ്മാന്‍ കുറുകത്താണി, ഫിനാന്‍സ് സെക്രട്ടറി ഷാഫി ബാഖവി, ക്ഷേമകാര്യ സെക്രട്ടറി ബശീര്‍ ഹാജി ഓമാനൂര്‍, ആര്‍.എസ. സി ചെയര്‍മാന്‍ സ്വാദിഖ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved