Latest News :
Home » , , » ഓട്ടോറിക്ഷയും സൈക്കിളും കൂട്ടിയിടിച്ച് പഴം വ്യാപാരി മരിച്ചു

ഓട്ടോറിക്ഷയും സൈക്കിളും കൂട്ടിയിടിച്ച് പഴം വ്യാപാരി മരിച്ചു

Written By Muhimmath News on Wednesday, 10 May 2017 | 10:57

കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയും സൈക്കിളും കൂട്ടിയിടിച്ച് പഴം വ്യാപാരി മരിച്ചു. കര്‍ണാടക കുടക് മടിക്കേരി കൊട്ടുമ്പാടി സ്വദേശിയും രണ്ട് വര്‍ഷമായി കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ താമസക്കാരനുമായ മാഹിന്‍ ശാദുലി (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ കുശാല്‍ നഗര്‍ ജങ്ഷനില്‍ വെച്ചാണ് അപകടം.

സൈക്കിളില്‍ കല്ലൂരാവിയിലേക്ക് പോവുകയായിരുന്ന ശാദുലിയെ എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved