Latest News :
Home » , , , » ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

Written By Muhimmath News on Friday, 5 May 2017 | 11:28

നെടുമങ്ങാട് :നിയന്ത്രണം വിട്ട ബൈക്ക് ലോറിയില്‍ ഇടിച്ചു വിദ്യാര്‍ഥി മരിച്ചു. വെഞ്ഞാറമൂട് പെരുമല സബിന്‍ മന്‍സില്‍ ലില്‍ ഷാജഹാന്‍ സുജിത ദമ്പതികളുടെ മകന്‍ സജിന്‍ (20) ആണ് മരിച്ചത്. തക്കല നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ എയ്‌റോ നോട്ടിക്കല്‍ എഞ്ചിനീറിങ് വിദ്യാര്‍ത്ഥിയാണ്. 

നെടുമങ്ങാട് കല്ലമ്പാറയിലാണ് അപകടം. നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ ഉമ്മയോടൊപ്പം വന്ന സജിന്‍ ഉമ്മയെ ആശുപത്രിയില്‍ ആക്കിയ ശേഷം ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവേ ആയിരുന്നു അപകടം. 

നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. നെടുമങ്ങാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. സഹോദരന്‍ സബിന്‍

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved