Latest News :
Home » , » കര്‍ണ്ണാടകയില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് കടമ്പാര്‍ സ്വദേശി മരിച്ചു; സുഹൃത്തിന് പരിക്ക്

കര്‍ണ്ണാടകയില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് കടമ്പാര്‍ സ്വദേശി മരിച്ചു; സുഹൃത്തിന് പരിക്ക്

Written By Muhimmath News on Friday, 5 May 2017 | 18:34

മഞ്ചേശ്വരം: കര്‍ണ്ണാടക മുടിപ്പുവില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞ് മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. ഹൊസങ്കടി ഇടിയാര്‍ കടമ്പാറിലെ യൂസഫാ(43)ണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് ഖലീലിനെ ദേര്‍ലക്കട്ട കെ.എസ് ഹെഗ്‌ഡെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജ്യേഷ്ഠന്റെ മകളുടെ കല്ല്യാണം ക്ഷണിക്കുന്നതിനായി സുഹൃത്ത് ഖലീലിനെയും കൂട്ടി വ്യാഴാഴ്ച വൈകിട്ട് ഉക്കിനങ്ങാടിയിലേക്ക് പോയതായിരുന്നു യൂസഫ്. വെള്ളിയാഴ്ച രാവിലെ തിരിച്ച് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മുടിപ്പു ഗോളിഗാറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ് കാറിനകത്ത് കുടുങ്ങിക്കിടന്ന ഇരുവരെയും നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും യൂസഫിനെ രക്ഷിക്കാനായില്ല. അബൂബക്കര്‍ ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: ഫാസിന, മിസ്‌ന, ഹിസ. സഹോദരങ്ങള്‍: മൂസ, ഉസ്മാന്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved