Latest News :
Home » , , , » കാസര്‍കോട് നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍ പെട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട് നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍ പെട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

Written By Muhimmath News on Friday, 26 May 2017 | 22:37

























കാസര്‍കോട്: നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍ പെട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈയിലെ അബ്ദുര്‍ റഹ് മാന്‍ സുഹറ ദമ്പതികളുടെ മകന്‍ മുഹമ്മദ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ജെ കെ ഹോട്ടലിന് മുന്നില്‍ വെച്ചാണ് അപകടം. മംഗളൂരു പി എ കോളജിലെ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മരിച്ച മുഹമ്മദ്.

ഒരു കാറിനെ മറികടന്ന് പോകുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് മറിയുകയും ലോറിക്കടിയില്‍ പെടുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് ലോറി നിര്‍ത്താതെ പോയി. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് മൊഗ്രാല്‍ പുത്തൂരില്‍ വെച്ച് അപകടം വരുത്തിയ ലോറി പിടികൂടി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അഹ്മദ്, റാഫില, റാഹില.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved