Latest News :
Home » , » ഉംറ തീര്‍ത്ഥാടകരുമായി പോയ ബസ്സുകള്‍ കൂട്ടിയിടിച്ചു: ആറു പേര്‍ മരിച്ചു

ഉംറ തീര്‍ത്ഥാടകരുമായി പോയ ബസ്സുകള്‍ കൂട്ടിയിടിച്ചു: ആറു പേര്‍ മരിച്ചു

Written By Muhimmath News on Sunday, 28 May 2017 | 12:39

ദമാം: ഉംറ തീര്‍ത്ഥാടകരുമായി പോയ ബസുകള്‍ കൂട്ടിയിടിച്ച് ആറ് ഉംറ തീര്‍ഥാടകര്‍ മരിച്ചു. മദീന അല്‍ഖസീം അതിവേഗ പാതയില്‍ ശക്തമായ പൊടിക്കാറ്റ് കാരണം ഒരേ ദിശയിലേക് പോയ ബസുകളും ഒരു കാറുമാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം. ദുബായ്, റിയാദ്, ദമാം എന്നിവടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. എണ്‍പതിലധികം തീര്‍ഥാടകര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 16 പേരുടെ നില ഗുരുതരമാണ്. അപകടങ്ങളില്‍ പെട്ടവരില്‍ ഏതെല്ലാം രാജ്യക്കാരുണ്ടെന്നു വ്യക്തമായിട്ടില്ല. നിരവധി ആളുകളുടെ നില ഗുരുതരമാണെന്നും അപകടത്തില്‍ പെട്ടത് ബംഗ്ലാദേശ്, പാകിസ്ഥാന്‍ പൗരന്മാരാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരേ ദിശയില്‍ പോകുന്ന അഞ്ചു ബസുകള്‍ ഒന്നിനുപിറകിലായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ചു ബസുകളിലും കൂടി ഇരുനൂറോളം തീര്‍ഥാടകരുണ്ടായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved